കല്ലമ്പലം : നാവായിക്കുളത്ത് വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച 23 കാരൻ അറസ്റ്റിൽ.നാവായിക്കുളം വടക്കേ വയൽ സ്വദേശി വി കുന്നുവിള വീട്ടിൽ പ്രദീപ് ആണ് അറസ്റ്റിലായത്.09.08.2021 തീയതി രാത്രി 12.15 മണിയോടെയാണ് സംഭവം. നാവായിക്കുളം സ്വദേശിനിയായ വീട്ടമ്മയുടെ മകന്റെ കൂട്ടുകാരനാണ് അറസ്റ്റിലായ പ്രദീപ്. രാത്രി വീട്ടമ്മയുടെ മകനുമായി മദ്യപിച്ച ശേഷം പ്രദീപ് വീട്ടമ്മയുടെ മകനെ അയാളുടെ ഭാര്യവീട്ടിൽ ആക്കിയ ശേഷം പ്രദീപ് വീട്ടമ്മയുടെ നാവായിക്കുളത്തുള്ള വീട്ടിലേക്ക് പോവുകയും വീട്ടിൽ ചെന്ന് വാതിലിൽ തട്ടിവിളിച്ചു മകൻ മദ്യപിച്ച് ബോധമില്ലാതെ റബ്ബർ പുരയിടത്തിൽ കിടക്കുന്നു എന്നുപറഞ്ഞ് അവരെ വിളിച്ചിറക്കി തൊട്ടടുത്ത റബ്ബർ പുരയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പോയി മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും വീട്ടമ്മ നിലവിളിച്ചതിനെതുടർന്നു പ്രതി ഓടി രക്ഷപ്പെടുകയും പ്രതിയുടെ വീട്ടിൽപോയി ഒളിക്കുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയിൽ രാത്രിതന്നെ കല്ലമ്പലം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കല്ലമ്പലം പോലീസ് ഇൻസ്‌പെക്ടർ ഫറോസ് ഐയുടെ നേതൃത്വത്തിൽ എസ്.ഐ ഗംഗാപ്രസാദ്, ഗ്രേഡ് എസ്.ഐ അനിൽകുമാർ, എ.എസ്.ഐ സുരേഷ്,സീനിയർ സിവിൽ പോലീസ് ഓഫീസർ ഹരിമോൻ.ആർ, സിവിൽ പോലീസ് ഓഫീസർ മാരായ വിനോദ് കുമാർ,സന്തോഷ് കുമാർ, കവിത, അജീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.