തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൽ രാജ്യത്തെ ഏറ്റവും മോശം അവസ്ഥയിൽ കേരളം. അയൽ സംസ്ഥാനമായ കർണാടകയിൽ പ്രതിദിന മരണം പത്തായി കുറഞ്ഞപ്പോൾ കേരളത്തിൽ അത് മിക്ക ദിവസവും നൂറു കടക്കുന്നു. രാജ്യത്ത് ഏറ്റവുമധികം പ്രതിദിന രോഗികൾ ദിവസങ്ങളായി കേരളത്തിലാണ്. മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ നാലായിരത്തിലും താഴെയെത്തിയപ്പോൾ കേരളത്തിൽ അത് പല ദിവസവും ഇരുപതിനായിരം കടക്കുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കേരളത്തിലാണ്.
അയൽ സംസ്ഥാനങ്ങൾ എല്ലാം ഇളവുകൾ നൽകുമ്പോൾ കേരളം ഇതിന് സാധിക്കാത്ത അവസ്ഥയിലാണ്. കേസുകൾ കൂടുമെന്നുറപ്പായിട്ടും കൂടുതൽ അടച്ചിടേണ്ടെന്നാണ് മുഖ്യമന്ത്രി വിളിച്ച അവലോകനയോഗത്തിൻ്റെ തീരുമാനം. വാക്സിനെടുത്തിട്ടും 5 ശതമാനത്തിലധികം പേർക്ക് കോവിഡ് വന്ന ഇടുക്കി, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ ജനിതക പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.