ന്യൂഡൽഹി∙ യുഎസ് കമ്പനിയായ ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സീന് ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതി നൽകി. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിൽ അറിയിച്ച്. ഇന്ത്യയിൽ അനുമതി നൽകുന്ന അഞ്ചാമത്തെ കോവിഡ് വാക്സീനാണ് ഇത്.
വ്യാഴാഴ്ചയാണ് അനുമതി തേടി കമ്പനി അപേക്ഷ സമർപ്പിച്ചത്. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ എന്ന കമ്പനിയുമായി ചേർന്നാണ് ഇന്ത്യയിൽ വാക്സീൻ വിതരണം ചെയ്യുക.