കിളിമാനൂർ:പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ ആറ്റൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. ആറ്റൂർ ജംഗക്ഷന് സമീത്തുള്ള പഴയ ക്രഷർ യൂണിറ്റ് പ്രവർത്തിച്ചിരുന്ന സ്ഥലത്തുനിന്നാണ് പാമ്പിനെ പിടികൂടിയത്. ഇരുപത്തിയഞ്ച് ഏക്കറോളം വരുന്ന ഭൂ പ്രദേശം ഇപ്പോൾ കാട്കയറിയ നിലയിലാണ്. ഏകദേശം ഏഴടിയോളം വരുന്ന പെരുമ്പാമ്പിൻ്റെ കുട്ടിയെയാണ് ഇവിടെ നിന്ന് പിടികൂടിയത്. ഒരാഴ്ചക്കുള്ളിൽ രണ്ടാമത്തെ തവണയാണ് ഇവിടെ നിന്ന് പെരുമ്പാമ്പിനെ പിടികൂടുന്നത്. പിടികൂടിയ പെരുമ്പാമ്പിനെ വീപ്പയ്ക്കകത്താക്കിയ ശേഷം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. അധികൃതർ സ്ഥലത്തെത്തി പാമ്പിനെ കൊണ്ടു പോയെങ്കിലും ഈ പ്രദേശത്ത് ഇനി തള്ള പെരുമ്പാമ്പും നിരവധി പാമ്പുകളും ഉണ്ടെന്ന് നാട്ടുകാർ ആശങ്ക അറിയിച്ചു.