രൂപമാറ്റം വരുത്തിയതിനാലും നികുതി അടയ്ക്കാത്തതിനാലും കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് 'ഇ ബുൾ ജെറ്റ്' യൂട്യൂബർമാരുടെ വാഹനം പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെ കണ്ണൂർ ആർ.ടി. ഓഫീസിലെത്തിയ ഇരുവരും തട്ടിക്കയറുകയും ജോലി തടസപ്പെടുത്തുകയും ചെയ്തെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി.
ആർ.ടി. ഓഫീസിലെത്തിയ യൂട്യൂബർമാർ ഓഫീസിൽനിന്ന് ഫെയ്സ്ബുക്ക് ലൈവും ഇട്ടിരുന്നു. ഇതറിഞ്ഞ് നിരവധി യുവാക്കളാണ് ഓഫീസ് പരിസരത്ത് തടിച്ചുകൂടിയത്.
നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയതിന് ഏകദേശം 42,000 രൂപയോളം പിഴ ഈടാക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്. നിരത്തുകളിലെ മറ്റു വാഹനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിലാണ് വാഹനത്തിൽ രൂപമാറ്റം വരുത്തിയിരിക്കുന്നതെന്നും അധികൃതർ പറഞ്ഞിരുന്നു.