പി.പി.ഇ കിറ്റ് ധരിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി കാനാറ സമത്വ തീരം പൊതു ശ്മശാനത്തിലാണ് സംസ്കരിച്ചത്.ചെമ്പകശേരി വാർഡ് മെമ്പറും ആശാപ്രവർത്തകയുമായ ബി. ഗിരിജകുമാരി, തട്ടത്തുമല വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ എസ്. ദീപ എന്നിവരാണ് മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയത്. പഞ്ചായത്തംഗങ്ങളായ അജ്മൽ, ജി.എൽ. അജീഷ് ഉൾപ്പെടെ നാല് പഞ്ചായത്ത് അംഗങ്ങൾ ചേർന്ന് കാനാറ സമത്വ തീരം പൊതു ശ്മശാനത്തിൽ കൊവിഡ് മാനദണ്ഡപ്രകാരം മൃദേഹം സംസ്കരിച്ചു.