ഗുരുതമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു.

ഗുരുതമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. വെഞ്ഞാറമൂട് മാമൂട് ബിന്ദു ഭവനിൽ ബിന്ദുവാണ് (34) മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് 8 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റ ഇവർ അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. ആത്മ 
ഹത്യ ശ്രമമാകം എന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച്കൂടുതൽ കാര്യങ്ങൾ ഇനിയേ വ്യക്തമാകുവെന്നും പൊലിസ് അറിയിച്ചു.