ആറ്റിങ്ങൽ: നഗരം വീണ്ടും സി കാറ്റഗറിയിൽ. ഈ ആഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ശതമാനമാണ്. ടി.പി.ആർ നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങൾ സി കാറ്റഗറിയിലാണ് ഉൾപ്പെടുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി കൊവിഡ് ടെസ്റ്റിന്റെ എണ്ണം വർദ്ധിപ്പിക്കാൻ സാധിച്ചത് കൊണ്ട് ടി.പി.ആർ നിരക്ക് കുത്തനെ കുറയുകയും അതിലൂടെ പട്ടണം ബി കാറ്റഗറിയിൽ ഉൾപ്പെടുത്താനും സാധിച്ചു. എന്നാൽ ഈ ആഴ്ചയിൽ നഗരസഭ സംഘടിപ്പിച്ച പരിശോധന ക്യാമ്പുകളിൽ പങ്കെടുക്കുന്നതിന് പൊതുജനങ്ങൾ വിമുഖത കാണിച്ചത് ടി.പി.ആർ നിരക്ക് വർദ്ധിക്കാൻ കാരണമായി. സി കാറ്റഗറി മേഖലയിൽ സർക്കാർ നിർദ്ദേശപ്രകാരം പാലിക്കേണ്ട നീയന്ത്രണങ്ങളും ഇളവുകളും നഗരത്തിൽ നാളെ മുതൽ കർശനമായും നടപ്പിലാക്കും. അതിനാൽ പൊതുജനങ്ങളും വ്യാപാരികളും നഗര ഭരണകൂടത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളോട് പൂർണമായും സഹകരിക്കണമെന്നും ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.