കരുനാഗപ്പള്ളി : അഴീക്കൽ പൊഴിമുഖത്ത് ബോട്ടുമുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പാട് ശ്രായിക്കാട്ട്, കാവിൻതറ വീട്ടിൽ ഉണ്ണിക്കണ്ണൻ എന്ന സുഭാഷ്ആ (58)ആണ് മരിച്ചത്. അഴീക്കലിനു പടിഞ്ഞാറുവശമുളള കടലിൽ പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം. ഏഴോളം മത്സ്യതൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറിയഴീക്കൽ സ്വദേശിയുടെ കീർത്തന എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്.