ആറ്റിങ്ങലിൽ ലോറി ഇടിച്ചു മരിച്ചയാളെ തിരിച്ചറിഞ്ഞു.

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ ഇന്ന് ഉച്ചയ്ക്ക് ലോറി ഇടിച്ച് മരിച്ച വയോധികനെ തിരിച്ചറിഞ്ഞു. മുദാക്കൽ പഞ്ചായത്തിലെ അയിലം മേമൂട്ടിൽ പച്ച ചരുവിള വീട്ടിൽ അപ്പു (70) ആണ് മരണപെട്ടത്. സംഭവ സമയത്ത് റോഡിലേക്ക് തെറിച്ചുവീണ ഇയാൾ മരണപ്പെടുകയായിരുന്നു. ആ സമയം ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ച ശേഷമാണ് ആളിനെ തീർച്ചറിയാൻ കഴിഞ്ഞത്. തുടർനടപടികൾക്ക് ശേഷം മൃതദേഹം വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.