1. മഹാത്മജിയുടെ പാദസ്പർശമേറ്റ പുണ്യ ഭൂമിയായ തിരുവനന്തപുരം ഉദിയൻകുളങ്ങരയിലെ ഗാന്ധി സ്മാരകം സർക്കാർ ഏറ്റെടുത്ത് പുനഃർനിർമ്മിക്കുക,
2. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ തകർന്ന് കിടക്കുന്ന ഗാന്ധി സ്മാരകങ്ങളും പ്രതിമകളും കൃത്യമായ ഇടവേളകളിൽ അറ്റകുറ്റ പണികൾ നടത്തി സംരക്ഷിക്കുക,
3. സ്കൂൾ-കോളേജ് പാഠ്യ പദ്ധതികളിൽ ഗാന്ധി ദർശനങ്ങൾ നിർബന്ധ പാഠ്യ വിഷയമാക്കുക,
4. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് നടത്തിവന്നിരുന്ന സേവനവാരം പുനഃസ്ഥാപിക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപവാസം.
ഉപവാസ സമരം കേരള നിയമസഭ പ്രതിപക്ഷ നേതാവ് അഡ്വ.വി.ഡി.സതീശൻ ഉത്ഘാടനം ചെയ്തു.
കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.നെടുമ്പന അനിൽ, സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി ശ്രീ.എം.എസ്.ഗണേശൻ, വൈസ് ചെയർമാന്മാരായ ശ്രീ,കെ.ജി.ബാബുരാജ് , ശ്രീ. വട്ടിയൂർക്കാവ് രവി എക്സ്.എം.എൽ.എ., ജില്ലാ ചെയർമാൻ ശ്രീ.പനങ്ങോട്ടുകോണം വിജയൻ, ജനറൽ സെക്രട്ടറി ശ്രീ.എസ്.സുനിൽ കുമാർ, ട്രഷറർ ഡോ.പി.കൃഷ്ണകുമാർ, ജില്ലാ ഭാരവാഹികളായ ശ്രീ.പേരൂർക്കട മോഹനൻ, ശ്രീ.മാമ്പുഴക്കര രാജശേഖരൻ നായർ, ശ്രീ.അബ്ദുൽ കരീം, ശ്രീ. കുച്ചിപ്പുറം തങ്കപ്പൻ, ശ്രീ. സുഭാഷ്, ശ്രീ. സുരേഷ് ഗാന്ധി, ശ്രീമതി സതികുമാരി , അഡ്വ. രാംകുമാർ, ശ്രീ. ജിതേന്ദ്രൻ, ശ്രീ. മോഹനൻ നായർ, ശ്രീ. ഉണ്ണികൃഷ്ണൻ നായർ, പ്രവാസി ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ ശ്രീ. ഉഴമലയ്ക്കൽ അനിൽ, ബാലാജന ഗാന്ധി ദർശൻവേദി ജില്ലാ ഉപദേശക സമിതി ചെയർമാൻ ഡോ.രാംദാസ്, യുവജന ഗാന്ധി ദർശൻവേദി സംസ്ഥാന കൺവീനർ മുരുക്കുംപുഴ വിഷ്ണു, യുവജന ഗാന്ധിദർശൻ വേദി ജില്ലാ ഭാരവാഹി അഭിലാഷ് തുടങ്ങിയവർ ഉപവാസ സമരത്തിൽ പങ്കെടുത്തു.