തിരുവനന്തപുരം:കൊവിഡ് ബാധിച്ച് ഒമാനില്‍ ചികിത്സയിലാരുന്ന പ്രവാസി മലയാളി മരിച്ചു. കിളിമാനൂർ സ്വദേശി കുഞ്ഞൻ പിള്ളയുടെ മകൻ ശശികുമാർ (61) ആണ് മരണപ്പെട്ടത്. മസ്‌കറ്റിലെ ഹെയ്‌ലിൽ കാർ മെക്കാനിക്കായി ജോലി ചെയ്‍തു വരികയുമായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.