തിരുവനന്തപുരം : ആറ്റിങ്ങൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു എന്ന് പറഞ്ഞു നഗരസഭ ഉദ്യോഗസ്ഥർ ആക്രമിച്ച മത്സ്യക്കച്ചവടക്കരിയായ അൽഫോൻസിയ അമ്മയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള പ്രദേശ് വ്യാപാരി വ്യവസായി കോൺഗ്രസ് സെക്രട്ടറിയേറ്റ് ധർണ നടത്തി. കച്ചവടക്കാരെയും വഴിയോര കച്ചവടക്കാരെയും അനുബന്ധ വ്യാപാരം നടത്തുന്നവരെയും പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ധർണ്ണ ആരാധ്യനായ മുൻ പ്രതിപക്ഷനേതാവ് ശ്രീ. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ശ്രീ പാളയം അശോക് അധ്യക്ഷനായിരുന്ന ധർണ്ണയിൽ മുൻ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാർ,സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം വിജയ് , സംസ്ഥാന സെക്രട്ടറി ബിനോയ് ഷാനൂർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രസ്തുത ധർണ്ണയിൽ അകാരണമായി പീഡിപ്പിക്കുന്ന ഉദ്യോഗസ്ഥരെ മാതൃകാപകമായി ശിക്ഷിക്കണമെന്നാവിശ്യപ്പെട്ടു ജില്ലാ നേതാക്കളായ പാറശ്ശാല സതി കുമാരി , പൂന്തുറ ദിലീപ്, , പാറശ്ശാല ഷഫീഖ്, സജി, അജു കൊച്ചാലുംമൂട് തുടങ്ങിയവർ സംസാരിച്ചു