കൊവിഷീൽഡ്- കോവാക്സിൻ മിശ്രിത വാക്സിൻ ഫലം മികച്ചതെന്ന് ഐസിഎംആർ

കൊവാക്സിൻ-കൊവിഷീൽഡ് മിശ്രിതം വ്യത്യസ്ത ഡോസായി നൽകുന്നത് ഫലപ്രദമാണെന്നാണ് ഐസിഎംആറിന്റെ കണ്ടെത്തൽ. വാക്സിൻ മിശ്രിതത്തെ കുറിച്ച് പഠനം നടത്താൻ വെല്ലൂർ മെഡിക്കൽ കോളജ് അനുമതി തേടിയിരുന്നു. ഇതിന് പിന്നാലെ ഡിസിജിഐ ഈ പഠനത്തിന് അനുമതിയും നൽകി.

ഒരു വ്യക്തിക്ക് കൊവാക്സിന്റേയും കൊവീഷീൽഡിന്റെയും മിശ്രിതം നൽകാമോ എന്നതായിരുന്നു പഠനത്തിലെ പ്രധാനപ്പെട്ട ഭാ​ഗം. തുടർന്ന് ക്ലിനിക്കൽ പരീക്ഷണം നടത്താൻ അനുമതി നൽകാൻ സബ്ജക്ട് എക്സ്പേർട്ട് കമ്മിറ്റി ശുപാർശ ചെയ്തു. തുടർന്ന് നടത്തിയ പരീക്ഷണത്തിലാണ് ഫലം പുറത്തുവന്നത്.