കല്ലമ്പലത് മയക്കുമരുന്ന് ഗുളികകളുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ

 മാരക ലഹരി ഗുളികകളുമായി യുവാവിനെ കല്ലമ്പലം ജംഗ്ഷനിൽ വെച്ച് വർക്കല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ p s ഹരികുമാറിന്റെയും സംഘത്തിൻ്റെയും പിടിയിലായി.
കൊല്ലം ഇരവിപുരം സ്വദേശിയായ ചിറവയൽ പരുമാനത്തോടി വീട്ടിൽ നൗഷാദ് മകൻ 19 വയസ്സുള്ള സൈദലി ആണ് ഗുളികകളുമായി പിടിയിലായത്.
ഇയാൾ സ്ഥിരമായി ലഹരി ഗുളികകൾ  വിതരണം ചെയ്യുന്നു എന്നുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാൾ എക്‌സൈസിന്റെ ഷാഡോ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. കല്ലമ്പലത്തുള്ള സുഹൃത്തിനു ഗുളികകൾ എത്തിച്ചു നൽകുന്നതിനായി എത്തിയപ്പോഴാണ് ഇയാൾ എക്‌സൈസിന്റെ വലയിൽ ആകുന്നതു. ഇയാളുടെ പിന്നിൽ വൻലഹരിമരുന്ന് മാഫിയ പ്രവർക്കുന്നതായി സംശയിക്കുന്നതായും അവരെ എത്രയും പെട്ടെന്ന് തന്നെ പിടികൂടുന്നതിനുള്ള ആന്വേഷണം നടത്തിവരുന്നതായും c i അഭിപ്രായപ്പെട്ടു. വർക്കല എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ എസ്. ഷൈജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ലിബിൻ. L, സജീർ. എസ്, വിജയകുമാർ എന്നിവരുടെ സമയോചിതമായ പ്രവർത്തനം മൂലമാണ് ഇയാളെ പിടികൂടാൻ കഴിഞ്ഞതെന്നു സർക്കിൾ ഇൻസ്‌പെക്ടർ ഹരികുമാർ അഭിപ്രായപ്പെട്ടു...
യുവജനങ്ങളെയും സമൂഹത്തെയും കാർന്നു തിന്നുന്ന ഇത്തരം ലഹരി വസ്തുക്കളുടെയും ഉപഭോഗവും വില്പനയും പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെടുന്നപക്ഷം 04702692212,9446101880 എന്നീ നമ്പറുകളിലോ അറിയിക്കണമെന്ന് അഭിപ്രായപ്പെടുന്നു...