ആറ്റിങ്ങൽ: ആറ്റിങ്ങൽ കോരാണി പതിനെട്ടാം മൈലിൽ നിന്നും കുറക്ക മുക്കിലേക്ക് പോകുന്ന വഴിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികൻ മരണപ്പെട്ടു. ആറ്റിങ്ങൽ തച്ചൂർകുന്നിൽ പ്രസന്നന്റെയും ജയപ്രഭയുടെയും മകൻ ജയപ്രഭു (35) ആണ് മരണപ്പെട്ടത്.
ഇന്ന് വൈകുന്നേരം 6അരയോടെയാണ് അപകടം.കൊല്ലത്തുള്ള എലിലക്കര എന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത രോഗിയേയും കുട്ടി കൊല്ലത്തേക്ക് പോകുകയായിരുന്ന ആംബുലൻസ് ബൈക്ക് യാത്രികനുമായി കുട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് സിഫ്റ്റ് കാറുമായി കൂട്ടിയിടിക്കുകയായിയുന്നു.
കാറിലുണ്ടായിരുന്നവരെ തിരുവനന്തപുരത്ത്സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ആംബുലൻസ് ഡ്രൈവർക്കും യാത്രക്കാർക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.