അർധരാത്രി 12 മണിയോടെ കൈക്ക് പരിക്കേറ്റാണ് രണ്ടുപേർ മെഡിക്കൽ സെന്ററിലെത്തിയത്. ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറോടും നഴ്സിനോടും അതിക്രമം കാട്ടിയെന്നാണ് ആരോപണം.സംഭവത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി.ക്ക് നേരിട്ട് പരാതി നൽകുമെന്ന് മെഡിക്കൽ സെന്റർ അധികൃതർ അറിയിച്ചു.ഇവരിലൊരാൾ മെഡിക്കൽ സെന്ററിന് സമീപത്ത് കട നടത്തുന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.