മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒ പി സമയം ദീര്‍ഘിപ്പിച്ചു

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ഒ.പിയിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഒ.പി സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചു. ഇതിന്‍റെ ഭാഗമായി ഒപിടിക്കറ്റുകള്‍ ഏഴുമണിമുതല്‍ 12.30വരെ വിതരണം ചെയ്യും. ഡോക്ടര്‍മാര്‍ ഒപിയില്‍ എട്ടുമുതല്‍ രണ്ടുമണിവരെ രോഗികളെ പരിശോധിക്കും. നിലവില്‍ ഏഴുമുതല്‍ 11.30വരെയാണ് ഒപിടിക്കറ്റ് നല്‍കുന്നത്. എട്ടുമുതല്‍ ഒരുമണിവരെയാണ് രോഗികളെ പരിശോധിച്ചുവരുന്നത്. ബുധനാഴ്ച മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ ജോബിജോണ്‍ അറിയിച്ചു.