ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

അരുവിക്കര : അരുവിക്കരയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കുടുംബവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം. ബുധനാഴ്ച രാത്രിയാണ് സംഭവം. അരുവിക്കര കളത്തറ സ്വദേശി വിമല (68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിമലയുടെ ഭർത്താവ് ജനാർദ്ദനനെ പോലീസ് കസ്റ്റഡിയിലെടുത്തു.വിമലയും ഭർത്താവ് ജനാർദ്ദനനും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ രാത്രിയും ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും തുടർന്ന് ജനാർദ്ദനൻ വിമലയെ കഴുത്തിന് വെട്ടുകയുമായിരുന്നു. തൽക്ഷണം തന്നെ വിമലയുടെ മരണം സംഭവിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ജനാർദ്ദനനെ അരുവിക്കര പോലീസ് കസ്റ്റഡിയിലെടുത്തു.