ഇരു കൈകൾക്കും പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിൽ കഴിയുന്ന മത്സ്യതൊഴിലാളിയായ അൽഫോൺസിയയെ അടൂർ പ്രകാശ് എം. പി സന്ദർശിച്ചു. അൽഫോൺസിയയെ ആക്രമിച്ച നഗരസഭ ജീവനക്കാർക്കെതിരെ നടപടി എടുക്കണമെന്നും അവർക്ക് നഷ്ട്ടപരിഹാരം നൽകണമെന്നും അവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രിയോടും ഫിഷറീസ് മന്ത്രിയോടും അടൂർ പ്രകാശ് എം.പി ആവശ്യപ്പെട്ടു.മത്സ്യ തൊഴിലാളികൾക്കു നേരെയുള്ള ആക്രമണം സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ് അത് അപലപനീയമാണെന്നും എം.പി പറഞ്ഞു. പുത്തൻതോപ്പിലെ ബൂത്ത് കമ്മിറ്റി ശേഖരിച്ച തുക അടൂർ പ്രകാശ് എം.പി അൽഫോൺസിയക്ക് കൈമാറി .എം.പി യോടൊപ്പം എം.ജെ ആനന്ദ്, ജെഫേഴ്സൺ, ബി.എസ് അനൂപ്, മാത്യൂറോഷൻ എന്നിവർ ഒപ്പമുണ്ടായിരുന്നു