കിഴുവിലം രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽസ്വാതന്ത്ര്യ ദിനാഘോഷവും SSLC പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങി വിജയിച്ചവിദ്യാർഥികൾക്ക് അവാർഡ് ദാനവും നടന്നു വാർഡ് പ്രസിഡൻറ് വിഎസ്ശ്യാം കുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്തു.മികച്ച വിജയം നേടിയാ 30 കുട്ടികളെ എംപി ആദരിച്ചു.ബ്ലോക്ക് പ്രസിഡൻറ് എൻ വിശ്വനാഥൻ നായർ ,യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ബി എസ് അനൂപ്,ബ്ലോക്ക് മെമ്പർ എ എസ് ശ്രീകണ്ഠൻ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷമീർ ,മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് ജസീം,താഹ ,സതീദേവി,ആനന്ദ്, അനന്തകൃഷ്ണൻ , രാജീവ് ആർ ശേഖർ തുടങ്ങിയവർ സംസാരിച്ചു.