മുറിഞ്ഞപാലം പുനർനിർമ്മാണത്തിലെ കാലതാമസത്തിനും അശാസ്ത്രീയ നിർമ്മാണത്തിനും എതിരായി യൂത്ത് കോണ്ഗ്രസ് ചെമ്പകമംഗലം ഠൗൺ കമ്മിറ്റി ഏകദിന ഉപവാസം നടത്തി.
യൂത്ത് കോൺഗ്രസ് നേതാക്കളായ അസർ കുടവൂർ, മനു ചെമ്പകമംഗലം, മഹിൻ.എം, ആനന്ദ് വി.ജെ തുടങ്ങിയവർ ഉപവാസം നടത്തി.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി എസ് അനൂപ് ഉദ്ഘാടനം ചെയ്തു.
ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ എം മുനീർ നാരങ്ങാനീര് നൽകി അവസാനിപ്പിച്ചു.
യൂത്ത് കോൺഗ്രസ് ചെമ്പകമംഗലം ഠൗൺ കമ്മിറ്റി പ്രസിഡന്റ് ആരിഫ് ചെമ്പകമംഗലത്തിന്റെ അധ്യക്ഷതയിൽ നടത്തിയ ഉപവാസത്തിൽ സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സ്റ്റീഫൻസൺ , കോൺഗ്രസ് ചെമ്പകമംഗലം മണ്ഡലം പ്രസിഡണ്ട് ഗോപകുമാർ തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി.
ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ് അജിത് കുമാർ,പൊയ്കയിൽ വാർഡ് മെമ്പർ ജുമൈല ബീവി, വെള്ളൂർ വാർഡ് മെമ്പർ ( അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ) അർച്ചനകുമാരി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഉദയകുമാരി, സേവാദൾ മണ്ഡലം പ്രസിഡണ്ട് ഷിബുതോന്നക്കൽ, കെ എസ് യു നേതാക്കളായ സുനെജോ സ്റ്റീഫൻൺസൺ , റസൽ സലാഹ് , മുരുക്കുംപുഴ വിഷ്ണു , കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ അഭിവാദ്യമർപ്പിച്ചു.