വർക്കല: വളർത്ത് മൃഗങ്ങളേയും പക്ഷികളേയും നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. വർക്കല സ്വദേശി മുഹമ്മദ് റിയാസ് ആണ് പിടിയിലായത്. ഗ്രെ പാരറ്റ് തത്തകളെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് മുനമ്പം സ്വദേശിയില്‍ നിന്ന് 18,000 രൂപ തട്ടിയ കേസിൽ ആണ് അറസ്റ്റ്. സമാന വിഷയത്തില്‍ മുമ്പും ഇയാള്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. സംസ്ഥാനത്താകെ നൂറിലധികം പരാതികൾ റിയാസിന് എതിരെ ഉണ്ടെന്നും പൊലീസ് പറഞ്ഞു. ഓൺലൈൻ വഴി ഇടപാടുകരെ കണ്ടെത്തി പണം വാങ്ങി വഞ്ചിക്കുന്നതാണ് ഇയാളുടെ രീതി.