കോവിഡ് പ്രതിസന്ധികൾക്കും നിയന്ത്രണങ്ങൾക്കും ആശങ്കകൾക്കുമിടയിൽ മലയാളി ഇന്ന് ഓണത്തെ വരവേൽക്കുകയാണ്. ഈ ഓണക്കാലം കരുതലോടെ കൊണ്ടാടുമ്പോഴും നല്ല നാളെയുടെ പ്രതീക്ഷ കൂടി പങ്കുവെക്കുകയാണ് മലയാളികൾ . കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടെങ്കിലും മാസ്കും സാമൂഹിക അകലവും പാലിച്ചു വേണം ആഘോഷം.
കരുതല്‍ കൈവിടാതെ നല്ല നാളെയുടെ പ്രതീക്ഷ കൂടിയാകട്ടെ ഈ ഓണം.
നിറത്തിന്റെയും രുചികളുടെയും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ആചാരാനുഷ്‌ഠാനങ്ങളുടെയും ആഘോഷരീതികളുടെയും ഓണം
മലയാളിക്ക് അതിജീവനത്തിന്റേത് കൂടിയാണ് . പൂവിളിയും പുലിയിറക്കവും പൂക്കളമത്സരവും പന്തുകളിയും ജലമേളകളും ഇല്ലാതെ പ്രതീക്ഷയുടെ ഓണക്കാലം. കാലമെത്ര തന്നെ മാറിയാലും ഓണമുള്ളടത്തോളം മലയാളി മലയാണ്മ മറക്കില്ലെന്നുറപ്പാണ്. എല്ലാ പ്രിയ വായനക്കാർക്കും മീഡിയ 16 ന്റെ ഓണാശംസകൾ.