ട്രിവാൻഡ്രം: റാവിസ് ഗ്രൂപ്പിന്റെ മെഗാ പദ്ധതി തിരുവനന്തപുരത്ത് കോവളം ബീച്ചിന് സമീപം ഉടൻ നിർമാണം ആരംഭിക്കുമെന്ന് രവിപിള്ള.
സർക്കാരിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിൽ തന്നെ പ്രശസ്തമായ ബീച്ച് ആണ് കോവളത്ത് സ്ഥിതി ചെയ്യുന്നത്, കൂടാതെ ഇന്ത്യയിലെ ഏറ്റവും വലുതും, ആദ്യത്തേതുമായ അന്താരാഷ്ട്ര മെഗാ പോർട്ട് സമീപ പ്രദേശമായ മുല്ലൂരിൽ ഒരുങ്ങുന്നുണ്ട്.
വിഴിഞ്ഞത്തെ പഴയ ഹാർബർ നിലവിൽ അന്താരാഷ്ട്ര ക്രൂ ചേഞ്ച് ഹബ്ബ് കം ബങ്കറിങ് പോർട്ട് ആയി ഉയരുകയും ചെയ്തു. ദിവസേന ഒട്ടനവധി ക്രൂ ചേഞ്ച് ഇവിടം കേന്ദ്രികരിച്ചു നടക്കുന്നുണ്ട്.
കോവിഡ് പ്രതിസന്ധി ബാധിക്കാത്ത മേഖല കൂടിയാണ് ലോജിസ്റ്റിക്സ് മേഖല. ടൂറിസം മേഖല ഉണരുമ്പോൾ ആ സാധ്യതയും ഉണ്ട്.
ഇന്ത്യയിലെ ബിസിനസ് മീറ്റുകൾക്കും ഇഷ്ട ലൊക്കേഷൻ കോവളം തന്നെ! അതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യമാണ് ഇവിടെ സജ്ജമാകുന്നത്.
ഫൈവ് സ്റ്റാർ ഹോട്ടലുകൾ, എക്സ്‌സിബിഷൻ സെന്റർ, കൺവൻഷൻ സെന്റർ തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുന്നു.
കോവിഡ് പ്രതിസന്ധി നേരിടുന്ന തൊഴിൽ നഷ്‌ടപ്പെട്ട പ്രവാസികൾ, നാട്ടിലുള്ളവർ ഉൾപ്പെടെയുള്ളവർക്ക് ഓരോ വികസന പദ്ധതികളും പ്രതീക്ഷയാണ് നൽകുന്നത്. സമീപത്ത് ഹോട്ടൽ മാനേജ്മെന്റ് കോളേജുകളിൽ നിന്നും ഓരോ വർഷവും ഈ മേഖലയിൽ അറിവുള്ള കുട്ടികളും പഠിച്ചിറങ്ങുന്നുണ്ട്.