ISRO ചാരക്കേസ്: നമ്പി നാരായണനെതിരായ ഹർജി തള്ളി

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് നമ്പി നാരായണൻ അട്ടിമറിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഢാലോചനക്കേസിലെ ഒന്നാം പ്രതി എസ് വിജയൻ നൽകിയ ഹർജി കോടതി തളളി. നമ്പി നാരായനെതിരെ തെളിവുകൾ ഉണ്ടെങ്കിൽ അന്വേഷണ ഏജൻസിക്ക് മുൻപിൽ ഹാജരാക്കിയാൽ മതിയെന്ന നിരീക്ഷണത്തോടെയാണ് ഹർജി തള്ളിയത്.


തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ രേഖയുടേതാണ് ഉത്തരവ്. ചാരക്കേസ് അന്വേഷിക്കുന്ന കാലത്ത് സൗത്ത് സോൺ ഐജി രമൺ ശ്രീവാസ്തവയുടെ ഭാര്യ അഞ്‌ജലി ശ്രീവാസ്‌തവയും നമ്പി നാരായണനും തമ്മിൽ ഭൂമി ഇടപാടുകൾ നടന്നതായി ഹർജിയിൽ ആരോപിച്ചിരുന്നു. 2004 ൽ  തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലെ ഭൂമി നമ്പി നരായണൻ അഞ്‌ജലി ശ്രീവാസ്‌തവയ്ക്ക് നൽകിയ രേഖകൾ സഹിതമാണ് ഹർജി നൽകിയിരുന്നത്.