ആറ്റിങ്ങൽ: നഗരം ഇനിമുതൽ ബി കാറ്റഗറിയിൽ. ആഴ്ചയിലെ പുതിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.99 ശതമാനമാണ്. അതിനാൽ ബി കാറ്റഗറി മേഖലയിൽ സർക്കാർ നിർദ്ദേശപ്രകാരം പാലിക്കേണ്ട നീയന്ത്രണങ്ങളും ഇളവുകളും ആയിരിക്കും നാളെ മുതൽ പട്ടണത്തിൽ നടപ്പിലാക്കുന്നത്.
ഇക്കഴിഞ്ഞ ആഴ്ചയിൽ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയിൽ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂടിയത് റ്റി.പി.ആർ നിരക്ക് കുറക്കാൻ സഹായിച്ചു. തുടർന്നും നഗരസഭയുടെ പ്രതിരോധ പ്രവർത്തനങ്ങളോട് പൊതുജനങ്ങൾ പരമാവധി സഹകരിക്കണമെന്നും ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.