കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ KSTA പ്രാദേശിക ധർണ്ണ ആറ്റിങ്ങൽ ബി ആർ സി മുന്നിൽ ആറ്റിങ്ങൽ മുൻ എംഎൽഎ അഡ്വക്കേറ്റ് ബി സത്യൻ ഉദ്ഘാടനം ചെയ്തു.കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധമായ നയങ്ങൾക്കെതിരെ, സ്വകാര്യവൽക്കരണം, വാക്സിൻ നയത്തിൽ കേരളത്തോട് കാണിക്കുന്ന അവഗണന വിദ്യാഭ്യാസ മേഖലയിലുള്ള കേന്ദ്ര വിഹിതം വർധിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം തിരുത്തുക,വർഗീയതയെ ചെറുക്കുക, മതനിരപേക്ഷത സംരക്ഷിക്കുക, അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ വിദ്യാലയങ്ങളും അടച്ചുപൂട്ടുക തുടങ്ങി
മുപ്പതോളം ഡിമാൻഡുകൾ ആണ് കെ എസ് ടി എ മുന്നോട്ടുവയ്ക്കുന്നത്. സബ്ജില്ലാ എക്സിക്യൂട്ടീവ് അംഗം ദിലിത്ത് അധ്യക്ഷനായ ചടങ്ങിൽ ബ്രാഞ്ച് സെക്രട്ടറി ബിന്ദു സ്വാഗതം പറഞ്ഞു ഹരികുമാർ, ശ്രീകുമാർ,നിഷ എന്നിവർ യോഗത്തിൽ സംസാരിച്ചു