തിരുവനന്തപുരം: വാക്സിൻ ക്ഷാമം തുടരുന്ന സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ വാക്സിൻ വിതരണം പൂർണമായും നിലച്ചേക്കും. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ സ്റ്റോക്ക് പൂർണമായും തീർന്നെന്നാണ് റിപ്പോർട്ട്. തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലും സ്റ്റോക്ക് ഇല്ലെന്നാണ് വിവരം. ഇവിടങ്ങളിൽ 150-ഓളം സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് വിതരണമുണ്ടാവുക.പത്തനംതിട്ട, കോട്ടയം, വയനാട് എന്നീ ജില്ലകളിൽ കൊവാക്‌സിൻ മാത്രമാണുള്ളത്. പുതിയ സ്റ്റോക്ക് എന്നെത്തുമെന്ന് ഇതുവരെ ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല. ഈ മാസം പതിനേഴാം തിയതിയാണ് അവസാനമായി വാക്സീൻ എത്തിയത്. അഞ്ച് ലക്ഷത്തി അമ്പത്തിനാലായിരത്തി മുന്നൂറ്റി തൊണ്ണൂറ് ഡോസാണ് അന്നെത്തിയത്.