പെട്രോൾ ഡീസൽ പാചകവാതക കൊള്ളയ്ക്കേതിരെ മംഗലപുരത്ത് പ്രതിഷേധം


കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പെട്രോളിയം ഉൽപന്നങ്ങളുടെ പേരിലുള്ള
കൊളളയ്ക്കെതിരേ, വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വനപ്രകാരം രാഷ്ട്രപതിക്ക് ഭീമഹർജി നൽകുന്നതിനായി മംഗലപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തോന്നയ്ക്കൽ പെട്രോൾ പമ്പിൽ ഒപ്പ് ശേഖരണം നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി കെ എസ് അജിത്കുമാർ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ്‌ മംഗലപുരം മണ്ഡലം പ്രസിഡന്റ്‌ അഡ്വ എസ് ഹാഷിം അധ്യക്ഷത വഹിച്ചു.
കോൺഗ്രസ്‌ നേതാവ് എ കെ ഷാനവാസ്‌ മുഖ്യപ്രഭാഷണം നടത്തി. കെ എസ് യു നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ മുരുക്കുംപുഴ വിഷ്ണു , മഹിളാ കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ വസന്തകുമാരി, യുത്ത് കോൺഗ്രസ്‌ മംഗലപുരം മണ്ഡലം പ്രസിഡന്റ്‌ അഖിലേഷ് നെല്ലിമൂട്, അജിതാ മോഹൻദാസ് , സുരേഷ് അമൂസ് , നസീർ തോന്നയക്കൽ , ബാബു സുശ്രുതൻ , മോഹൻദാസ് , ഷാജഹാൻ , ഉണ്ണികൃഷ്ണൻ ജെ അഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.