ആറ്റിങ്ങൽ: നഗരത്തിലെ ഈ ആഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.79 ശതമാനമാണ്. അതിനാൽ പട്ടണം സി കാറ്റഗറിയിൽ തന്നെ തുടരും. നിലവിലെ നിയന്ത്രണങ്ങളും ഇളവുകളും തന്നെ നഗരത്തിൽ ഒരാഴ്ച കൂടി തുടരുമെന്നും ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു. തുടർച്ചയായ 4-ാം ആഴ്ചയാണ് പട്ടണം സി കാറ്റഗറിയിൽ ഉൾപ്പെടുന്നത്. രോഗവ്യാപനം കുറക്കുന്നതിന് വേണ്ടി അനാവശ്യ യാത്രകൾ പൊതുജനം ഒഴിവാക്കണം. കൂടാതെ ചെറുതും വലുതുമായ വ്യാപാരശാലകൾ അനുവദനീയമായ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കുമ്പോൾ കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ചെയർപേഴ്സൺ അറിയിച്ചു.