100 കടന്ന് ഇന്ധനവിലയിൽ പ്രതിഷേധിച്ച് ഷാഫി പറമ്പിൽ എംഎൽഎ നയിക്കുന്ന സൈക്കിൾ റാലിക്ക് അഭിവാദ്യമർപ്പിച്ചു കെ.എസ്.യു ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലംക്കോട് ജംഗ്ഷനിൽ സൈക്കിൾ റിക്ഷ ചവിട്ടി പ്രതിഷേധം സംഘടിപ്പിച്ചു .
കെഎസ്‌യു ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡൻ്റ് ജിഷ്ണു മോഹൻ അധ്യക്ഷത വഹിച്ച യോഗം കെ.എസ്.യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ആലാംക്കോട് അഷറഫ് ,കോൺഗ്രസ് നേതാക്കളായ സമീർ,അസീസ് കെ.എസ്.യു - യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ആരിഫ് ഖാൻ അഖിൽ.എ.പി, നസീഫ് നാസർ, അജയ് കിളിമാനൂർ, കൃഷ്ണൂ, ഷമീർ,സൈതലി ചാത്തൻമ്പാറ എന്നിവർ സംസാരിച്ചു