കാട്ടാക്കട ∙ കാറിടിച്ച് വീഴ്ത്തി സ്കൂട്ടർ യാത്രികനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു പേർ പിടിയിൽ. ആനാവൂർ കുടയാൽ മുള്ളലുവിള ശ്രീകൃഷ്ണ വിലാസത്തിൽ അഭിജിത്(28),ചെറിയകൊല്ല വേങ്കോട് കുളത്തിൻകര ലക്ഷ്മി നിവാസിൽ രമേശൻ(34) കന്യാകുമാരി കുട്ടിയോട് സ്വദേശി സനൽ(42) എന്നിവരാണ് പിടിയിലായത്.
തട്ടിക്കൊണ്ടു പോയ നെയ്യാർ ഡാം സ്വദേശി ഷാജിയെയും ഇടിച്ച് വീഴ്ത്തിയ കാറിലുണ്ടായിരുന്ന സംഘത്തെയും ഇതുവരെ കണ്ടെത്താനായില്ല. പനച്ചമൂട് പുലിയൂർശാല സ്വദേശി നാഗേഷ് എന്നയാളാണ് ഷാജിയെ തട്ടിക്കൊണ്ടു വരാൻ സംഘത്തെ നിയോഗിച്ചതെന്നാണ് വിവരം. ഇയാളുമായുള്ള പണമിടപാടാണ് കാരണം.