യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു


വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചു മക്കളെ പിഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കും ഭരണത്തണലിലെ CPM-DYFI അധോലോക മാഫിയക്കെതിരെ യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ *പകൽപ്പന്തം* പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻ്റ് ആൻ്റണി ഫിനൂ അധ്യക്ഷത വഹിച്ചു.DCC ജനറൽ സെക്രട്ടറി കെ.എസ് അജിത്കുമാർ പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി.എസ് അനൂപ് മുഖ്യ പ്രഭാഷണം നടത്തി, യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡൻ്റ് സജിത്ത് മുട്ടപ്പലം, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമരായ ഷമീർഷാ, സുഹൈൽ ഷാജഹാൻ എന്നിവർ അഭിസംബോധന ചെയ്തു പ്രസംഗിച്ചു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമരായ അഖിലേഷ് നെല്ലിമുട്, ഷമീർ കിഴുവിലം, അൽഅമീൻ കഠിനംകുളം,KSU ജില്ലാ സെക്രട്ടറി ആസിഫ് എം എ, ഷിയാസ് കിഴുവിലം, ആരിഫ്, അൽഅമീൻ എസ്, മുരുക്കുംപുഴ വിഷ്ണു, സുനേജോ സ്റ്റീഫൻസൻ, എന്നിവർ നേതൃത്വം നൽകി.