വിവാഹ വാഗ്ദാനം നൽകി പീഡനം; കിളിമാനൂരിൽ യുവാവ് അറസ്റ്റിൽ.


കിളിമാനൂർ : കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.വെള്ളല്ലൂർ വല്ലക്കോട് മംഗലത്ത് പുത്തൻവീട്ടിൽ ശരത് എൽ ലാൽ (32)ആണ് അറസ്റ്റിലായത്.30- 6- 2021-നാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി സംഭവത്തെപ്പറ്റി മാതാവിനെ അറിയിച്ചതിനെ തുടർന്ന് മാതാവ് കിളിമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പികെ മധുവിന്റെ നിർദേശാനുസരണം ആറ്റിങ്ങൽ ഡി.വൈ. എസ്. പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐ. എസ്.എച്ച്.ഒ എസ്. സനൂജ്, എസ്ഐമാരായ സുനിൽകുമാർ, സവാദ് ഖാൻ, അജയകുമാർ മോഹനൻ നായർ, എസ്.സി.പി.ഒമാരായ അജോ ജോർജ്, റിയാസ്, സിപിഒമാരായ ഡിജി, രജിമോൻ,ആൽബിൻ, സോജു എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം സംഘം രൂപീകരിച്ച് പ്രതിയെ പിടികൂടുകയായിരുന്നു.