കല്ലമ്പലം: സാമൂഹിക മാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശീകരിച്ച് പീഡനത്തിരയാക്കുന്ന മൂവര്‍ സംഘം അറസ്റ്റിൽ. കോട്ടയം മുണ്ടക്കയം എരുമേലി വടക്ക് പുഞ്ചവയൽ കോളനിയിൽ ചലഞ്ച് (20), കോട്ടയം മുണ്ടക്കയം പുഞ്ചവയൽ കോളനിയിൽ ജോബിൻ (19), 17 വയസുള്ള ആൺകുട്ടി എന്നിവരാണ് അറസ്റ്റിലായത്. ഓൺലൈൻ ക്ലാസിനുവേണ്ടി വാങ്ങികൊടുത്ത മൊബൈലുകൾ വഴിയാണ് മൂവർ സംഘം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശീകരിച്ച് പീഡനത്തിരയാക്കുന്നത്. പള്ളിക്കലിലുള്ള 15 വയസുകാരിയായ പെൺകുട്ടിയെയെയാണ് മൂവർ സംഘം വലയിലാക്കിയത്.