കൊച്ചി∙ കോതമംഗലം നെല്ലിക്കുഴിയിൽ കോളജ് വിദ്യാർഥിനിയെ യുവാവ് വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി. നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനി പി.വി. മാനസ (24) ആണ് മരിച്ചത്. കണ്ണൂർ സ്വദേശിയായ രാഹിലാണ് വെടിവച്ചത്. മാനസ ഏതാനും പെൺകുട്ടികൾക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ രാഹിൽ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു. ഇയാൾ മാനസയെ കൊലപ്പെടുത്താനായി കണ്ണൂരിൽനിന്ന് എത്തിയതാണെന്നാണു വിവരം...