മാസങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ മുതല്‍ ഡ്രൈവിംഗ് പരിശീലനവും ലൈസന്‍സ് ടെസ്റ്റും പുനരാരംഭിക്കുന്നു


മാസങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ മുതല്‍ ഡ്രൈവിംഗ് പരിശീലനവും ലൈസന്‍സ് ടെസ്റ്റും പുനരാരംഭിക്കുന്നു.സര്‍ക്കാര്‍ ഇതിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിയിരുന്നു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഡ്രൈവിംഗ് പരിശീലനം ആരംഭിക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരും, ആരോഗ്യ വകുപ്പും നല്‍കിയിട്ടുള്ള കോവിഡ് പ്രോട്ടോകോളുകള്‍ പൂര്‍ണമായും പാലിച്ച്‌ വേണം ഡ്രൈവിംഗ് സ്കൂളുകള്‍ പ്രവര്‍ത്തിക്കാനെന്ന് മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു.

പരിശീലന സമയത്ത് വാഹനത്തില്‍ പരിശീലകന് പുറമെ ഒരു പഠിതാവ് മാത്രമേ പാടുള്ളൂവെന്നാണ് പ്രധാന നിര്‍ദേശം. ഇതിനുപുറമെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള മുന്‍കരുതലുകളും സ്വീകരിക്കണം.