തിരുവനന്തപുരം: വാരാന്ത്യ ലോക്ഡൗണായതിനാൽ ശനിയും ഞായറും നഗരത്തിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് സിറ്റി പോലീസ് അറിയിച്ചു.നഗരാതിർത്തി പ്രദേശങ്ങൾ പോലീസ് ബാരിക്കേഡ് വച്ച് അടച്ച് കർശന പരിശോധന നടത്തും.
നഗരത്തിനുള്ളിലേക്കും പുറത്തേക്കും വാഹനയാത്ര അനുവദിക്കില്ല. അനാവശ്യമായി യാത്ര നടത്തുന്നവർക്കെതിരേ കേസെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും.