കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ പുതിയകാവ് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലായി ഇന്ധന-പാചകവാതക വിലവർദ്ധനവിനെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എം.കെ.ഗംഗാധര തിലകൻ അധ്യക്ഷത വഹിച്ച യോഗം കെപിസിസി വൈസ് പ്രസിഡൻറ് പി.സി.വിഷ്ണുനാഥ് എം.എൽ.എ ചെയ്തു. യോഗത്തിനുശേഷം കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് പി.സി.വിഷ്ണുനാഥ് എം.എൽ.എ സൈക്കിൾ റിക്ഷ ചവിട്ടി പ്രതിഷേധ പ്രകടനം നടത്തി.
ധർണ സമരത്തിൽ കെപിസിസി അംഗം എൻ.സുദർശനൻ, ഡിസിസി ഭാരവാഹികളായ എ.ഷിഹാബുദ്ദീൻ, പി.സൊണാൾജ്, എൻ.ആർ.ജോഷി ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരികൃഷ്ണൻ, എസ്. രാജേന്ദ്രൻ, ചെറുനാരകംക്കോട് ജോണി തുടങ്ങിയവർ പ്രസംഗിച്ചു.