തിരുവനന്തപുരം: കൊവിഡ് രോഗിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ സന്നദ്ധ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ സ്വദേശി ഷെറിൻ സെബാസ്റ്റ്യനാണ് അറസ്റ്റിലായത്. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ വെച്ച് രോഗിയായ യുവതിയോട് ഷെറിൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.