എ.പി.ജെ അബ്ദുൽ കലാം ഫൗണ്ടേഷൻ ഡിജിറ്റൽ പഠനത്തിന് പ്രയാസപെടുന്ന കുട്ടികൾക്കുള്ള സ്മാർട്ട് ഫോൺ വിതരണത്തിൻ്റെ ഉത്ഘാടനം നടത്തി. കരവാരം -തോട്ടയ്ക്കാട് കേന്ദ്രമായി പ്രവർത്തിയ്ക്കുന്ന മുൻ രാഷ്ട പതി എ.പി.ജെ അബ്ദുൽ കലാമിൻ്റെ നാമധേയത്തിലുള്ള ഫൗണ്ടേഷൻ തോട്ടയ്ക്കാട് എം.ജി.യു.പി എസ്സിലെ ഒരു നിർദ്ധന വിദ്യാർത്ഥിയ്ക്ക് ഫോൺ കൈമാറിയാണ് ഉത്ഘാടനം നടത്തിയത്. ഫൗണ്ടേഷൻ രക്ഷാധികാരി കെ. പുഷ്പരാജൻ, ചെയർമാൻ നിസാം തോട്ടക്കാട്, ഭാരവാഹികളായ ഹാഷിം കരവാരം, അജിദത്തൻ, ശ്രീറാം, സ്റ്റല്ല, സ്കൂളിൻ്റെ പ്രഥമ അദ്ധ്യാപിക റാണി തുടങ്ങിയവർ പങ്കെടുത്തു.