വിതുരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വീട്ടിൽ പൂട്ടിയിട്ട് കടന്നു കളഞ്ഞ പ്രതി പിടിയിൽ. പാലോട് കരിമൺകോട് മുക്കാൽത്തോട് അനീഷ് ഭവനിൽ അനീഷ് (24) ആണ് അറസ്റ്റിലായത്.
സമൂഹമാധ്യമത്തിലൂടെ പെൺകുട്ടിയുമായി പരിചയത്തിലായ പ്രതി ചൊവ്വാഴ്ച രാത്രി വീട്ടിലെത്തി ഭീഷണിപ്പെടുത്തി കുട്ടിയെ കടത്തിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് ഇയാളുടെ വീട്ടിലെത്തിച്ച് പലതവണ പീഡിപ്പിച്ചതിനു ശേഷം മുറിക്കുള്ളിൽ പൂട്ടിയിട്ടു. പിന്നീട് കടന്നു കളഞ്ഞ ഇയാളെ സൈബർ സെല്ലിൻ്റെ സഹായത്തോടെ പിടികൂടിയതോടെയാണ് പെൺകുട്ടി വീട്ടിലുള്ള വിവരം മനസിലാക്കിയത്.
നെടുമങ്ങാട് ഡിവൈഎസ്പി അനിൽകുമാർ, വിതുര ഇൻസ്പെക്ടർ എസ് ശ്രീജിത്ത്, എസ്ഐ മാരായ വിനോദ്, സതികുമാർ, എസ് സിപിഒ പ്രദീപ്, നിതിൻ, ജവാദ് എന്നിവരുടെ നേതൃത്വത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.