പെട്രോൾ ഡീസൽ പാചകവാതക കൊള്ളയ്ക്കേതിരെ കോൺഗ്രസ് മണമ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം


കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പെട്രോളിയം ഉൽപന്നങ്ങളുടെ പേരിലുള്ള
കൊളളയ്ക്കെതിരേ, വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വനപ്രകാരം രാഷ്ട്രപതിക്ക് ഭീമഹർജി നൽകുന്നതിനായി മണമ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാലുമുക്ക് ജംഗ്ഷനിൽ ഒപ്പ് ശേഖരണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് P. സജീവ് അധ്യക്ഷത വഹിച്ച യോഗം മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ആരിഫ് ഖാൻ, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് അസീസ്, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ രാധാകൃഷ്ണൻ, മാവിള വിജയൻ, നിഖിൽ,
 തുടങ്ങിയവർ സംസാരിച്ചു.