കിളിമാനൂർ: കേശപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വാക്സിൻ വിതരണത്തിൽ ഇടതുപക്ഷ യുവജന നേതാക്കളെ നിയന്ത്രണതിനായി ചുമതല പെടുത്തി ഇതിന്റെ മറവിൽ സ്വജനപക്ഷപാതപരമയി പിൻവാതിലിലൂടെ ആൾക്കാരെ പ്രവേശിപ്പിച്ചു ക്രമവിരുദ്ധമായി വാക്‌സിൻ നൽകുന്നു എന്നാരോപിച്ചു ജനപ്രതിനിധികളുടെ നേതൃത്തത്തിൽ യൂത്ത് കോൺഗ്രസ്സ് പ്രതിക്ഷേധം സങ്കടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഒത്താശയോട് കൂടിയാണ് ഈ രീതിയിൽ വാക്‌സിൻ ക്രമക്കേട് നടക്കുന്നത് എന്ന് യൂത്ത് കോൺഗ്രസ്സ് ആരോപിച്ചു . ബ്ലോക്ക് പഞ്ചായത്ത് അംഗം ബൻഷാ ബഷീർ അധ്യക്ഷത വഹിച്ച പ്രതിക്ഷേധ സമരം ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി.ഗിരികൃഷ്ണൻ ഉത്ഘാടനം ചെയ്തു.ഡി.ഡി.സി അംഗം ജി.ഹരികൃഷ്ണൻ നായർ, പഞ്ചായത്ത് മെമ്പർമാരായ സുരേഷ് കുമാർ , അനശ്വരി പി ബി , സിന്ധു രാജീവ് ,ഉഷാകുമാരി , കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ജിഷ്ണു മോഹൻ , കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കണ്ണൻ പുല്ലയിൽ ,യൂത്ത് കോൺഗ്രസ് നേതാക്കളായ രാഹുൽ ചെറുക്കാരം ,ഹെനൻ നഗരൂർ തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ രാഷ്ട്രീയകക്ഷി നേതാക്കളെ ഉപയോഗിച്ച് വാക്‌സിൻ ക്രമക്കേട് നടത്തുന്ന പക്ഷം ബഹുജന പങ്കാളിത്തത്തോട് കൂടി വാക്‌സിൻ സെന്റർ ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും യൂത്ത് കോൺഗ്രസ്സ് നേതൃത്വം അറിയിച്ചു.