എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം-99.47%

തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം- 99.47. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 4,22,226 പേരാണ് ഇത്തവണ പരീക്ഷ എഴുതിയത്. 991 പേർ പ്രൈവറ്റായും പരീക്ഷ എഴുതി.