കിഴുവിലം പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് ഗിരീഷ്കുമാർ (55) അന്തരിച്ചു.


കിഴുവിലം പറയത്തുകോണം കളിയിലിൽവീട്ടിൽ ഗിരീഷ്കുമാർ (55) അന്തരിച്ചു. കിഴുവിലം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റാണ്. സി പി എം കിഴുവിലം ലോക്കൽക്കമ്മറ്റി അംഗമാണ്. CITU കോഓർഡിനേഷൻ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ . ഏറെ നാളായി അസുഖബാധിതനായിരുന്ന ഗിരീഷ് ഇന്ന് രാവിലെ ആറരയോടെയാണ് അന്തരിച്ചത്. ഭാര്യ: ആറ്റിങ്ങൽ ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക ശ്രീലത, ശ്രീഗിരിയും , ശ്രേയസ്ഗിരിയുമാണ് മക്കൾ.