കെ.എസ്.യുവിന്റെ കിതാബ് ചലഞ്ച് 2.0


കിളിമാനൂർ: കെ.എസ്.യു വിദ്യാ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാ കോളേജിലെ അനധ്യാപക ജീവനക്കാരുടെ മക്കൾ ഉൾപ്പടെ നിർദ്ധരരായ 50ഓളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഭിജിത്ത്.ആർ.എം അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത്‌ അംഗം ജി.ജി.ഗിരി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ബൻഷാ ബഷീർ, കെ.എസ്.യു. ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ, കെ. എസ്.യു ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് ജിഷ്ണു മോഹൻ,യൂത്ത് കോൺഗ്രസ്‌ ആറ്റിങ്ങൽ നിയോജകമണ്ഡലം സെക്രട്ടറി നസിഫ് നാസർ, ഷമീർ, കെ. എസ്. യു യൂണിറ്റ് ഭാരവാഹികളായ അജയ് കൃഷ്ണൻ, സേതു തുടങ്ങിയവർ പങ്കെടുത്ത്.