ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 116 പേരാണ് കൊവിഡ് ബാധിതർ. ഇതിൽ 102 പേർ ഹോം ഐസൊലേഷേനിലും, 6 പേർ ആശുപത്രിയിലും, 8 പേർ സി.എഫ്.എൽ.റ്റി.സി യിലും കഴിയുന്നു. ഇന്ന് നഗരത്തിൽ 12 പേർ രോഗമുക്തരായി, പുതിയതായി 3 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. നഗരത്തിൽ ഇതുവരെ 53 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. പട്ടണത്തിൽ നിലവിൽ 1 കണ്ടെയ്മെന്റ് സോണാണുള്ളത്. നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായ സി.എസ്.ഐ ൽ 38 പേർ കഴിയുന്നു. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.52 ശതമാനവും, ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.5 ശതമാനവുമാണ്. അതിനാൽ ആറ്റിങ്ങൽ പട്ടണം'സി' കാറ്റഗറിയിൽ ഉൾപ്പെടുന്നു. ഇന്ന് വലിയകുന്ന് താലൂക്കാശുപത്രിയിൽ നിന്നും ആകെ 107 പേർ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. അതിൽ 100 പേർ നഗരസഭാ പരിധിയിൽ നിന്നുള്ളവരും 7 പേർ മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ളവരാണെന്നും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ അറിയിച്ചു.
വാർഡിലെ കൊവിഡ് രോഗികളുടെ എണ്ണം :
വാർഡ് 1 ൽ 7 പേർ
വാർഡ് 2 ൽ 8 പേർ
വാർഡ് 3 ൽ 13 പേർ
വാർഡ് 4 ൽ 1 ആൾ
വാർഡ് 5 ൽ 9 പേർ
വാർഡ് 6 ൽ 1 ആൾ
വാർഡ് 7 ൽ 0 പേർ
വാർഡ് 8 ൽ 0 പേർ
വാർഡ് 9 ൽ 10 പേർ
വാർഡ് 10 ൽ 5 പേർ
വാർഡ് 11 ൽ 1 ആൾ
വാർഡ് 12 ൽ 2 പേർ
വാർഡ് 13 ൽ 5 പേർ
വാർഡ് 14 ൽ 1 ആൾ
വാർഡ് 15 ൽ 4 പേർ
വാർഡ് 16 ൽ 1 ആൾ
വാർഡ് 17 ൽ 11 പേർ
വാർഡ് 18 ൽ 2 പേർ
വാർഡ് 19 ൽ 2 പേർ
വാർഡ് 20 ൽ 1 ആൾ
വാർഡ് 21 ൽ 0 പേർ
വാർഡ് 22 ൽ 4 പേർ
വാർഡ് 23 ൽ 3 പേർ
വാർഡ് 24 ൽ 0 പേർ
വാർഡ് 25 ൽ 1 ആൾ
വാർഡ് 26 ൽ 2 പേർ
വാർഡ് 27 ൽ 2 പേർ
വാർഡ് 28 ൽ 5 പേർ
വാർഡ് 29 ൽ 3 പേർ
വാർഡ് 30 ൽ 4 പേർ