തിരുവനന്തപുരം:ഗാന്ധി ദർശൻ യുവജന സമിതി തിരുവനന്തപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ കീഴിൽ മണ്ഡലം കമ്മിറ്റികൾ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി ബീച്ച് മണ്ഡലം കമ്മറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് മിഥുൻന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് ഷോജൻ ഡേവിഡ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.നിയോജകമണ്ഡലം സെക്രട്ടറി വിനോദ് നായർ കെഎസ്‌യു ജില്ലാ സെക്രട്ടറി പീറ്റർ, ഹാരി, ബൈജു ക്ലീറ്റസ്, പ്രവീൺ രാജ്, കോൺഗ്രസിന്റെ മണ്ഡലം സെക്രട്ടറി, ജേക്കബ് ജോൺസൺ, എന്നിവർ ആശംസകൾ അർപ്പിച്ചു